ചെന്നൈ : തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള നാല് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ. 17.10.2021ന് ചെന്നൈ എഗ്‌മോറില്‍ നിന്ന് കൊല്ലത്തേക്ക് വരുന്ന നമ്പർ- 06101 സ്പെഷ്യൽ ട്രെയിൻ ചെങ്കോട്ടയ്ക്കും കൊല്ലത്തിനുമിടയിൽ റദ്ദാക്കി. 17.10.2021 ന് പുറപ്പെടുന്ന നമ്പർ 06792 പാലക്കാട്-തിരുനൽവേലി ട്രെയിൻ പുനലൂരിനും തിരുനൽവേലിക്കുമിടയിൽ റദ്ദ് ചെയ്തു.
17.10.2021 ന് പുറപ്പെടുന്ന നമ്പർ 06791 തിരുനൽവേലി-പാലക്കാട് ട്രെയിൻ തിരുനെൽവേലിക്കും പാലക്കാടിനുമിടയിൽ ഭാഗികമായി റദ്ദാക്കി. 18.10.2021 ന് പുറപ്പെടുന്ന നമ്പർ 06102 കൊല്ലം-ചെന്നൈ എഗ്‌മോര്‍ ട്രെയിൻ ചെങ്കോട്ടക്കും കൊല്ലത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കിയതായും ദക്ഷിണ റെയിൽവേ അറിയിച്ചു.