രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ട് ചെക്‌പോസ്റ്റില്‍ മായം കലര്‍ത്തിയ നാലായിരം ലിറ്റര്‍ പാല്‍ പിടിച്ചെടുത്തു. സള്‍ഫെയ്‌റ്റ്, ഫോസ്‌ഫേറ്റ്, കാർബണേറ്റ് എണ്ണകൾ എന്നീ രാസവസ്‌തുക്കള്‍ കലര്‍ത്തിയ പാലാണ് ചെക്‌പോസ്റ്റ് അധികൃതര്‍ പിടിച്ചെടുത്തത്.
ഉത്‌പാദന നിരക്കിലെ വര്‍ധന തിരിച്ചടിയായി, ഗുജറാത്തില്‍ മായം കലര്‍ത്തിയ പാല്‍ പിടിച്ചെടുത്തു നാല് മാസം മുമ്പാണ് പാല്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചത്. ഫാക്‌ടറിയുടെയും ഉടമയുടെയും വിവരങ്ങള്‍ ലഭ്യമായി കഴിഞ്ഞു. കൂടുതല്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡിസിപി പ്രവീണ്‍ കുമാര്‍ മീണ പറഞ്ഞു.
കഴിഞ്ഞ ദിവസം(16.08.2022) രാജ്യത്തെ പ്രധാന പാല്‍ ഉത്‌പാദക കമ്പനികളെല്ലാം പാലിന് വില ഉയര്‍ത്തിയിരുന്നു. അമൂല്‍, മതര്‍ ഡയറി തുടങ്ങിയവര്‍ രണ്ട് രൂപ വീതമാണ് ഉയര്‍ത്തിയത്. ഉത്‌പാദന ചെലവ് വര്‍ധനയാണ് നിരക്ക് കൂടുവാന്‍ കാരണമായത്.
ALSO READ:പാല്‍ വില കൂട്ടാന്‍ അമുലും മദർ ഡയറിയും; വര്‍ധന ഇങ്ങനെ...
അഹമ്മദാബാദിലും സൗരാഷ്‌ട്ര വിപണിയിലും അമുൽ ഗോള്‍ഡിന്‍റെ 500 മില്ലി ലിറ്ററിന് 31 രൂപയും, അമുൽ താസ 500 മില്ലി ലിറ്ററിന് 25 രൂപയും, അമുൽ ശക്തി 500 മില്ലി ലിറ്ററിന് 28 രൂപയും ആയിരിക്കുമെന്ന് അമൂല്‍ അറിയിച്ചിരുന്നു.