ന്യൂഡൽഹി: തുർക്ക്മാൻ ഗേറ്റ് മേഖലയിലെ പഴയ മൂന്ന് നില കെട്ടിടത്തിന്‍റെ ഒരു ഭാഗം ഞായറാഴ്ച തകർന്നുവീണു. സംഭവത്തിൽ ആര്‍ക്കും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്ന് നോർത്ത് ദില്ലി മേയർ ജയ് പ്രകാശ് അറിയിച്ചു. കെട്ടിടം അപകടകരമായ നിലയിലാണെന്നും നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ ശനിയാഴ്ച തന്നെ കെട്ടിടത്തിലെ ആളുകളെ ഒഴിപ്പിച്ചിരുന്നു. ഇത് അപകടത്തിന്‍റെ വ്യാപ്തി കുറച്ചു.
ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണു - ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണു
കെട്ടിടത്തിന്‍റെ കാലപ്പഴക്കമാണ് അപകടത്തിന്‍റെ കാരണം. ചരിത്രപരമായ നിരവധി കെട്ടിടങ്ങളുള്ള മേഖലയാണിത്.
ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണു
20-25 വർഷത്തോളമുള്ള കെട്ടിടത്തിന്‍റെ ഒരു ഭാഗം ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് തകർന്നുവീണത്. അഗ്നിശമന സേന അടക്കുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഈ കെട്ടിടം ഉണ്ടാക്കിയ അപകടം കണക്കിലെടുത്ത് സമീപത്തെ ചില കെട്ടിടങ്ങളിൽ നിന്നുള്ള ആളുകളെയും ശനിയാഴ്ചയോടെ ഒഴിപ്പിച്ചിട്ടുണ്ട്. ചരിത്രപരമായ നിരവധി കെട്ടിടങ്ങളുള്ള മേഖലയാണിത്.