കേരളം

kerala

ETV Bharat / bharat

ഭൂമിത്തർക്കം കലാശിച്ചത് വെടിവയ്പ്പില്‍ ; നാല് പേര്‍ കൊല്ലപ്പെട്ടു - വെടിവയ്‌പ്പ്

രണ്ട് പേര്‍ക്ക് പരിക്ക്. സംഭവം പഞ്ചാബിലെ ഗുരുദാസ്‌പൂരില്‍.

gun shot in punjab  gun attack punjab  land dispute  ഭൂമിത്തർക്കം  വെടിവയ്‌പ്പ്  കൊലപാതകം
വെടിവയ്‌പ്പ്

By

Published : Jul 4, 2021, 4:33 PM IST

ഗുരുദാസ്‌പൂര്‍ : ഭൂമി തർക്കത്തെ തുടർന്ന് പഞ്ചാബിലെ ഗുരുദാസ്‌പൂരില്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 4 പേര്‍ വെടിയേറ്റ് മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് ആറ് പേരും. സുഖ്‌വീന്ദർ സിങ് സോണി എന്നയാളാണ് നിറയൊഴിച്ചതെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗമായ ജസ്‌പാല്‍ സിങ് പറഞ്ഞു.

also read:മാസ്‌ക് ധരിക്കാതെയെത്തിയ ആള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ബാങ്ക് സെക്യൂരിറ്റി

കുടുംബത്തലവൻ മംഗള്‍ സിങ്, മക്കളായ സുഖ്‌ബീർ സിങ്, ജസ്വീർ സിങ്, ചെറുമകൻ ബൽദീപ് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് സ്ഥലത്ത് തന്നെ ജീവഹാനി സംഭവിച്ചു. രണ്ട് പേർ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. സംഭവത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details