കേരളം

kerala

ETV Bharat / bharat

കശ്‌മീരില്‍ ദുരൂഹ സാഹചര്യത്തില്‍ പൊട്ടിത്തെറി ; നാല് പേര്‍ കൊല്ലപ്പെട്ടു - blast in Jammu

12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തറിച്ചതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം

Four persons have been killed Jammu  blast in Jammu  കശ്മീരില്‍ ദുരൂഹ സാഹചര്യത്തില്‍ പൊട്ടിത്തെറി
കശ്മീരില്‍ ദുരൂഹ സാഹചര്യത്തില്‍ പൊട്ടിത്തെറി; നാല് പേര്‍ കൊല്ലപ്പെട്ടു

By

Published : Mar 14, 2022, 10:34 PM IST

ശ്രീനഗര്‍ : കശ്മീരിലെ റസിഡന്‍സി റോഡ് ഏരിയയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച (ഇന്ന്) ഉച്ചയോടെയായിരുന്നു സംഭവം. പെട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തറിച്ചതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Also Read: ഇഗ്ലൂ കഫേയിലിരുന്ന് കഴിക്കാം കശ്‌മീരി വിഭവങ്ങള്‍ ; മരംകോച്ചും തണുപ്പിലെ വേറിട്ട അനുഭവം

ആക്രിക്കടയില്‍ തീപിടിത്തം ഉണ്ടാകുകയും ഇവിടെ നിന്നും എന്തോ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന മൊഴി. അഗ്നിശമന സേനയും പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിട്ടുണ്ട്.

ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരാളെ ജീവനോടെ പുറത്തെടുത്തെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വെന്തുമരിച്ചെന്നും നാട്ടുകാര്‍ പറഞ്ഞു.

For All Latest Updates

ABOUT THE AUTHOR

...view details