ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മഹബൂബ്‌നഗർ മുൻ എംപിയുമായ എ.പി ജിതേന്ദർ റെഡ്ഡിയുടെ നാല് പേഴ്‌സണൽ സ്റ്റാഫുകളെ ദക്ഷിണ ഡൽഹിയിലെ വസതിയിൽ നിന്ന് തിങ്കളാഴ്ച രാത്രി (01.03.2022) അജ്ഞാതർ തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വസതിയിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാത്രി അജ്ഞാത സംഘം രണ്ട് കാറുകളിലായി വീട്ടിൽ അതിക്രമിച്ച് കയറി നാല് പേരെയും തട്ടിക്കൊണ്ട് പോകുകയായിരുന്നു.
തെലങ്കാന മുൻ എംപിയുടെ പേഴ്‌സണൽ സ്റ്റാഫുകളെ ഡൽഹിയിൽ തട്ടിക്കൊണ്ടുപോയി - തെലങ്കാന മുൻ എംപിയുടെ നാല് പേഴ്‌സണൽ സ്റ്റാഫുകളെ തട്ടിക്കൊണ്ടുപോയി
മുൻ എംപി ജിതേന്ദർ റെഡ്ഡിയുടെ ഡൽഹി ഥാപ്പയിലെ ഡ്രൈവർ, മഹബൂബ് നഗർ സ്വദേശി മുന്നൂർ രവി എന്നിവരും മറ്റ് രണ്ടുപേരെയുമാണ് തട്ടിക്കൊണ്ടുപോയത്.
![തെലങ്കാന മുൻ എംപിയുടെ പേഴ്‌സണൽ സ്റ്റാഫുകളെ ഡൽഹിയിൽ തട്ടിക്കൊണ്ടുപോയി Telangana MP personal staffers kidnap Telangana MP AP Jithender Reddy തെലങ്കാന മുൻ എംപിയുടെ നാല് പേഴ്‌സണൽ സ്റ്റാഫുകളെ തട്ടിക്കൊണ്ടുപോയി തെലങ്കാന മുൻ എംപി എപി ജിതേന്ദർ റെഡ്ഡി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14609323-thumbnail-3x2-g.jpg)
തെലങ്കാന മുൻ എംപിയുടെ നാല് പേഴ്‌സണൽ സ്റ്റാഫുകളെ ഡൽഹിയിൽ തട്ടിക്കൊണ്ടുപോയി
ജിതേന്ദർ റെഡ്ഡിയുടെ ഡൽഹി ഥാപ്പയിലെ ഡ്രൈവർ, മെഹബൂബ് നഗർ സ്വദേശി മുന്നൂർ രവി എന്നിവരും മറ്റ് രണ്ടുപേരെയുമാണ് തട്ടിക്കൊണ്ടുപോയത്. സംഭവ സമയത്ത് ഹൈദരാബാദിലായിരുന്ന ജിതേന്ദർ റെഡ്ഡിയുടെ മറ്റൊരു പിഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു.