അമരാവതി:ആന്ധ്ര പ്രദേശിലെ നെല്ലൂർ ജില്ലയിൽ നാല് പേർ മുങ്ങി മരിച്ചു. മരിച്ചവരിൽ മൂന്ന് പേർ കുട്ടികളാണെന്ന് പൊലീസ് അറിയിച്ചു. കളിക്കാനായി പുഴയിലിറങ്ങിയ കുട്ടികളാണ് മുങ്ങി മരിച്ചത്. കുട്ടികൾ മുങ്ങി താഴുന്നത് കണ്ട് രക്ഷിക്കാനായി പുഴയിലിറങ്ങിയ ആളും മുങ്ങി മരിച്ചതായി പൊലീസ് കൂട്ടിച്ചേർത്തു.
Also Read:യുപിയിൽ 3 യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു
മച്ചാവരം ഹേമന്ദ് (6), മച്ചാവരം ചരൺ തേജ (8), ജാൻവി (12), ഖലീൽ (45) എന്നിവരാണ് മരിച്ചത്. കുട്ടികൾ കളിക്കാനെന്നും പറഞ്ഞ് വീട്ടിൽ നിന്നും പോയി പുഴയിൽ ഇറങ്ങുകയായിരുന്നു. എന്നാൽ ഒഴുക്കിൽപെട്ട കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം കുടുംബങ്ങൾക്ക് വിട്ടുനൽകും.
Also Read:ചാലിയാർ പുഴയിൽ യുവാവ് മുങ്ങി മരിച്ചു