സാംഗ്ലി(മഹാരാഷ്‌ട്ര): കുട്ടികളെ തട്ടികൊണ്ടുപോകുന്നവര്‍ എന്നാരോപിച്ച് നാലംഗ സന്യാസിമാരെ ജനക്കൂട്ടം ആക്രമിച്ചു. മഹാരാഷ്‌ട്രയിലെ സാംഗ്ലി ജില്ലയിലാണ് സംഭവം. സന്യാസികളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടും സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല എന്ന് പൊലീസ് പറഞ്ഞു.
കുട്ടികളെ തട്ടികൊണ്ടുപോകുന്നവര്‍ എന്ന് സംശയം; നാലംഗ സന്യാസിമാരെ ജനക്കൂട്ടം ആക്രമിച്ചു - മഹാരാഷ്‌ട്ര ഇന്നത്തെ പ്രധാന വാര്‍ത്ത
മഹാരാഷ്‌ട്രയിലെ സാംഗ്ലി ജില്ലയില്‍ കുട്ടികളെ തട്ടികൊണ്ടുപോകുന്നവര്‍ എന്നാരോപിച്ച് നാലംഗ സന്യാസിമാരെ ജനക്കൂട്ടം ആക്രമിച്ചു
ഉത്തർപ്രദേശ് സ്വദേശികളായ നാലംഗ സന്യാസികള്‍ കർണാടകയിലെ ബിജാപൂരിൽ നിന്ന് ക്ഷേത്രനഗരമായ പന്ധർപൂരിലേക്ക് തങ്ങളുടെ കാറില്‍ സഞ്ചരിക്കവെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം(13.09.2022) യാത്രാമധ്യേ വഴിയില്‍ നിന്നിരുന്ന ഒരു കുട്ടിയോട് ഇവര്‍ വഴി ചോദിച്ചിരുന്നു. കണ്ടു നിന്നിരുന്നവര്‍ ഇവര്‍ കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്നും വേഷം മാറിയിറങ്ങിയതാണന്നും ആരോപിച്ചു.
തുടര്‍ന്ന് നാട്ടുകാരും സന്യാസികളുമായുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് ഇടയായത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന് നാട്ടുകാര്‍ വടികാെണ്ടാണ് ഇവരെ ആക്രമിച്ചത് എന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഉത്തര്‍പ്രദേശിലെ അഖാഡ സംഘത്തിലെ അംഗങ്ങളാണെന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.