ചണ്ഡീഗഡ്: ഹരിയാനയിലെ നുഹ് ജില്ലയിൽ നാല് പെണ്‍കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒരു വയസിനും ഏഴ് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എല്ലാവരും സഹോദരങ്ങളാണ്. കഴുത്ത് മുറിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.
ഹരിയാനയിൽ പ്രായപൂർത്തിയാവാത്ത നാല് പെണ്‍കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട നിലയിൽ - four minor sisters
അച്ഛൻ നൽകിയ പരാതിയിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.
ഹരിയാനയിൽ പ്രായപൂർത്തിയാകാത്ത നാല് സഹോദരിമാർ കൊല്ലപ്പെട്ട നിലയിൽ
സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ അച്ഛൻ നൽകിയ പരാതിയിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടികളെ കൊലപ്പെടുത്തിയതിന് ശേഷം സ്വയം കഴുത്ത് മുറിച്ച് ഗുരുതരമായി പരിക്കേറ്റ അമ്മയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചു എന്നും പൊലീസ് അറിയിച്ചു.