ശ്രീനഗർ: കാശ്‌മീരിൽ അഞ്ചിടത്തായി നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ച് സൈന്യം. പുൽവാമയിൽ രണ്ട് ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരരും, ഗന്ദർബാൽ, ഗന്ദർബാൽ എന്നിവിടങ്ങളിൽ ലഷ്‌കർ ഇ ത്വയ്‌ബയുടെ രണ്ട് ഭീകരരുമാണ് കൊല്ലപ്പെട്ടത്. ഒരു ഭീകരനെ ജീവനോടെയും പിടികൂടിയിട്ടുണ്ട്.
കശ്‌മീരിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ച് സൈന്യം - ജെയ്‌ഷെ ഇ മുഹമ്മദിന്‍റെ ഭീകരനെ വധിച്ചു
ജെയ്‌ഷെ ഇ മുഹമ്മദിന്‍റെ രണ്ട് ഭീകരരും ലഷ്‌കർ ഇ ത്വയ്‌ബയുടെ രണ്ട് ഭീകരരുമാണ് കൊല്ലപ്പെട്ടത്

കശ്‌മീരിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ച് സൈന്യം
പൊലീസും സൈന്യവും ചേർന്ന് നടത്തിയ സംയുക്‌ത ഓപ്പറേഷനിലൂടെയാണ് ഭീകരരെ കീഴടക്കിയത്. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കുകയാണ്. പുൽവാമയിൽ ഇനിയും കൂടുതൽ ഭീകരർ ഉണ്ടെന്നാണ് വിവരം.