കേരളം

kerala

ETV Bharat / bharat

ഷോപിയാനില്‍ ഏറ്റുമുട്ടല്‍ ; നാല് ഭീകരരെ സൈന്യം വെടിവച്ചുകൊന്നു, തിരച്ചില്‍ തുടരുന്നു - ഷോപ്പിയാനില്‍ സൈന്യം നാല് ഭീകരരെ വധിച്ചു

രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് എത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു

Four militants have been killed in badigam  ഷോപ്പിയാനില്‍ നാല് ഭീകരരെ വധിച്ചു  ഷോപ്പിയാനില്‍ സൈന്യം നാല് ഭീകരരെ വധിച്ചു  കശ്മീരില്‍ വെടിവെപ്പ്
ഷോപ്പിയാനില്‍ നാല് ഭീകരരെ സൈന്യം വെടിവച്ച് കൊന്നു; തെരച്ചില്‍ തുടരുന്നു

By

Published : Apr 14, 2022, 7:33 PM IST

ശ്രീനഗര്‍ :സൗത്ത് കശ്മീരിലെ ഷോപിയാനില്‍ സൈന്യം നാല് ഭീകരരെ വധിച്ചു. ബാഡിഗാം പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍. ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ടവരെ തിരിച്ചറിയുന്നതിനുള്ള നടപടികള്‍ സൈന്യം ആരംഭിച്ചു.

രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് എത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിച്ചു. ഈ വര്‍ഷം ഇതുവരെ വ്യത്യസ്‌ത ആക്രമണങ്ങളിലായി 54 തീവ്രവാദികളെ സൈന്യം വധിച്ചെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ABOUT THE AUTHOR

...view details