വിശാഖപട്ടണത്ത് ഒരു കുടുംബത്തിലെ നാലംഗങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു - andhrapradesh latest news
വിശാഖപട്ടണം മിഥിലാപുരികലാനിയിലാണ് അപ്പാര്‍ട്ട്‌മെന്‍റിലെ അഞ്ചാം നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വിശാഖപട്ടണത്ത് ഒരു കുടുംബത്തിലെ നാലംഗങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
അമരാവതി:ആന്ധ്രയില്‍ ഒരു കുടുംബത്തിലെ നാലംഗങ്ങളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തി. വിശാഖപട്ടണം മിഥിലാപുരികലാനിയിലെ ആദിത്യ ടവറിലാണ് സംഭവം നടന്നത്. എട്ട് മാസം മുന്‍പ് താമസത്തിനെത്തിയ എന്‍ആര്‍ഐ കുടുംബത്തയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗരു നായിഡു (50), ഭാര്യ നിര്‍മല (46) മക്കളായ ദീപക് (22), കശ്യപ് (19) എന്നിവരാണ് മരിച്ചത്. അഞ്ചാം നിലയിലാണ് കുടുംബം താമസിച്ചിരുന്നത്. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.