കർണാടകയിൽ ഒരു കുടുംബത്തിലെ നാല് പേർ വീട്ടില്‍ മരിച്ച നിലയിൽ - ബെൽഗാവി ആത്മഹത്യ
കീടനാശിനി കഴിച്ചാണ് നാലുപേരും മരിച്ചത്.
കർണാടകയിൽ ഒരു കുടുംബത്തിലെ നാല് പേർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ
ബെംഗളുരു:കർണാടകയിൽ ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെൽഗാവി ജില്ലയിലാണ് സംഭവം നടന്നത്. പ്രവീൺ ഷെട്ടർ (37), ഭാര്യ രാജേശ്വരി (27), മക്കളായ അമൃത (8), അദ്വൈത് (6) എന്നിവരാണ് മരിച്ചത്. കീടനാശിനി കഴിച്ചാണ് നാലുപേരും മരിച്ചത്. പ്രവീണിന് രാമദുർഗയിൽ ഒരു കട ഉണ്ടായിരുന്നു. എംഎൽഎ മഹാദേവപ്പ യാദവാഡ സംഭവസ്ഥലം സന്ദർശിച്ചു.