കേരളം

kerala

പണം പിന്‍വലിക്കാനെത്തിയപ്പോള്‍ ജീവിച്ചിരിക്കുന്നതിന്‍റെ രേഖ ആവശ്യപ്പെട്ട് ബാങ്ക്, ഞെട്ടി അക്കൗണ്ട് ഉടമ, നഷ്‌ടപ്പെട്ടത് നാലുലക്ഷം

By

Published : Sep 28, 2022, 10:00 PM IST

അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനായി ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസിലാക്കിയത്. തട്ടിപ്പ് നടത്താന്‍ ബാങ്ക് ജീവനക്കാര്‍ ഒത്താശ ചെയ്‌തുവെന്നാണ് അക്കൗണ്ട് ഉടമയുടെ ആരോപണം

Shivpuri man bungled  Officials declare Shivpuri man dead  Hariom Sharma declared dead in Madhya Pradesh  Rs 4 lakh withdrawn from Hariom bank account  ഹരിഓം ശർമ്മ  അക്കൗണ്ട് ഉടമ മരിച്ചെന്ന് വ്യാജ രേഖ ചമച്ചു  ലക്ഷങ്ങള്‍ തട്ടിയതായി പരാതി  Shivpuri  money extorted from bank  ഭോപ്പാല്‍  ഭോപ്പാല്‍ വാര്‍ത്തകള്‍  four lakh extorted from bank accounted  madhyapradesh
അക്കൗണ്ട് ഉടമ മരിച്ചെന്ന് വ്യാജ രേഖ ചമച്ചു; ലക്ഷങ്ങള്‍ തട്ടിയതായി പരാതി

ഭോപ്പാല്‍ : ഉടമ മരിച്ചെന്ന വ്യാജ രേഖ ചമച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. മധ്യപ്രദേശിലെ ശിവ്പൂർ സ്വദേശി ഹരിഓം ശർമയാണ് തട്ടിപ്പിനിരയായത്. ശിവ്പൂര്‍ സ്വദേശിയായ ശ്യാംലാല്‍ ജാതവ് എന്നയാളാണ് വ്യാജരേഖ ചമച്ച് ഹരിഓം ശര്‍മയുടെ അക്കൗണ്ടില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്തത്.

അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനായി ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം ഹരിഓം ശർമ മനസിലാക്കിയത്. ജീവിച്ചിരിക്കുന്നതിന്‍റെ രേഖകള്‍ സമര്‍പ്പിക്കാന്‍ ഇയാളോട് ബാങ്ക് ജീവനക്കാര്‍ ആവശ്യപ്പെടുകയും ചെയ്‌തു. അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ വിവരമറിഞ്ഞ തനിക്ക് ഹൃദയാഘാതമുണ്ടായെന്ന് ഹരിഓം ശർമ പറയുന്നു.

തട്ടിപ്പിന് ശ്യംലാല്‍ ജാതവിന് ബാങ്ക് ജീവനക്കാര്‍ ഒത്താശ ചെയ്‌തുവെന്നാണ് ഹരിഓം ശർമയുടെ ആരോപണം. സംഭവത്തില്‍ കലക്‌ടറേറ്റിലെ പൊതു പരാതി പരിഹാര ഫോറത്തെ സമീപിക്കാനുള്ള തീരുമാനത്തിലാണ് ഹരിഓം ശർമ.

ABOUT THE AUTHOR

...view details