ലക്‌നൗ:ഉത്തർപ്രദേശിൽ വ്യത്യസ്‌ത വാഹനാപകടത്തിലായി നാല് പേർ മരിച്ചു. ബന്ദയിൽ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ അപകടത്തിൽ മാതദീൻ (30), സഹോദരൻ ചുട്ടൻ (22) എന്നിവരാണ് മരിച്ചത്. അമിത വേഗതയിൽ വന്ന ട്രക്ക് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവർ ഓടിരക്ഷപെട്ടു. അപകടമുണ്ടാക്കിയ ട്രക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉത്തർപ്രദേശിൽ വ്യത്യസ്‌ത വാഹനാപകടത്തിലായി നാല് പേർ മരിച്ചു - പൊലീസ് കസ്റ്റഡി
ബന്ദയിൽ നടന്ന അപകടത്തിൽ മാതദീൻ (30), സഹോദരൻ ചുട്ടൻ (22) എന്നിവരാണ് മരിച്ചത്. കാൺപൂരിൽ നടന്ന അപകടത്തിൽ വിനയ് (19), സുനിൽ (23) എന്നിവരാണ് മരിച്ചത്.
ഉത്തർപ്രദേശിൽ വ്യത്യസ്‌ത വാഹനാപകടത്തിലായി നാല് പേർ മരിച്ചു
കാൺപൂരിൽ നടന്ന അപകടത്തിൽ വിനയ് (19), സുനിൽ (23) എന്നിവരാണ് മരിച്ചത്. കാൽനടയാത്രക്കാരായ ഇരുവരെ നിയന്ത്രണം വിട്ട വാൻ ഇടിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ എത്തിച്ചു.