ഛത്തീസ്‌ഗഡിൽ ട്രക്കും കാറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു - Chhattisgarh's Kanker
അമിത വേഗത്തിൽ വന്ന ട്രക്ക് എതിർ ദിശയിൽ വന്ന കാറുമായി ഇടിക്കുകയായിരുന്നു.

ഛത്തീസ്‌ഗഡിൽ ട്രക്കും കാറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു
റായ്‌പൂർ: ഛത്തീസ്‌ഗഡിലെ കാൻകർ ജില്ലയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ബുധനാഴ്‌ച്ച രാത്രിയോടെ റായ്‌പൂർ- കാൻകർ ദേശിയ പാതയിലായിരുന്നു അപകടം. അമിത വേഗത്തിൽ വന്ന ട്രക്ക് എതിർ ദിശയിൽ വന്ന കാറുമായി ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാല് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. അഹമ്മദ് അലി, റഹ്‌മത്ത് അലി, സഞ്ചു തിർക്കി, പ്രവിൻ സിൻഹ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ട്രക്ക് ഡ്രൈവർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.