കേരളം

kerala

ETV Bharat / bharat

ആഗ്രയിൽ വാഹനാപകടം; നാല് പേർ മരിച്ചു - കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു

കാറിന്‍റെ ടയർ പൊട്ടിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു

Four killed as car overturns after hitting road divider in Agra car accident agra accident car overturned agra agra news കാർ അപകടം ആഗ്ര വാഹനാപകടം കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു അപകട വാർത്തകൾ
ആഗ്രയിൽ വാഹനാപകടം; നാല് പേർ മരിച്ചു

By

Published : Jun 23, 2021, 11:06 AM IST

ലഖ്നൗ: ആഗ്രയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് നാല് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.ആഷിഷ് (19), അർഷാദ് (19), നിഖിൽ (18) എന്നിവരാണ് മരിച്ചത്. അപകടത്തിൽ 16 വയസുള്ള ആൺകുട്ടിയും മരിച്ചു. നാലുപേരും ആഗ്ര സ്വദേശികളാണ്.ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്.

ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. യനുമ ബ്രിഡ്ജിൽ റഹൻകൽ ടോൾ പ്ലാസക്ക് സമീപമാണ് അപകടമുണ്ടായത്. ഏറ്റ്മാഡ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഭാഗത്ത് ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്.

ടയർ പൊട്ടിയതിനെ തുടർന്ന് കാറിന്‍റെ ബാലൻസ് നഷ്ടപെടുകയായിരുന്നു. ഇതേ തുടർന്ന് സമീപത്തെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. കാർ പൂർണമായും തകർന്നു.

Also Read: അന്യമതസ്ഥനെ വിവാഹം കഴിച്ച യുവതിയെ മർദിച്ച് തലമുണ്ഡനം ചെയ്തു

പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details