കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ അമിത വേഗത്തിലെത്തിയ ടെമ്പോ വാൻ ഇടിച്ച്‌ നാല്‌ പേർ മരിച്ചു - speeding tempo hits

സംഭവത്തിൽ ടെമ്പോ ഡ്രൈവർ രാജേഷിനെ (35) അറസ്റ്റ്‌ ചെയ്‌തു

ടെമ്പോ വാൻ ഇടിച്ച്‌ നാല്‌ പേർ മരിച്ചു  ടെമ്പോ വാൻ  അമിത വേഗത  Four killed after speeding tempo  speeding tempo hits  Four killed
അമിത വേഗത്തിലെത്തിയ ടെമ്പോ വാൻ ഇടിച്ച്‌ നാല്‌ പേർ മരിച്ചു

By

Published : Jun 11, 2021, 10:29 AM IST

ന്യൂഡൽഹി:ഡൽഹി നജ്‌ബർഹില്ലില്‍ അമിത വേഗതയിലെത്തിയ ടെമ്പോ വാൻ ഇടിച്ച്‌ നാല്‌ പേർ മരിച്ചു. പുലർച്ചെ അഞ്ച്‌ മണിയോടെയായിരുന്നു അപകടം. പ്രഭാത സവാരിക്കിറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന്‌ പേരും സമീപവാസിയുമാണ്‌ മരിച്ചത്‌.

also read:സുശാന്ത് സിംഗ് രജ്‌പുതിന്‍റെ സുഹൃത്ത് സിദ്ധാർഥ് പത്താനി ജാമ്യാപേക്ഷ നൽകി

ഡൽഹി സ്വദേശികളായ അശോക്‌ (30), ഭാര്യ കിരൺ, ഇവരുടെ മകൻ ഇഷാന്ത്‌ എന്നിവരും അയൽവാസിയായ ജഹവർ സിങുമാണ്‌ (93) മരിച്ചത്‌. അശോകിന്‍റെ മറ്റൊരു മകനായ ദേവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ ടെമ്പോ ഡ്രൈവർ രാജേഷിനെ (35) അറസ്റ്റ്‌ ചെയ്‌തു. ഡ്രൈവറുടെ അശ്രദ്ധയാണ്‌ അപകടത്തിന്‌ കാരണമെന്ന്‌ പൊലീസ്‌ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details