മുംബൈ:മഹാരാഷ്‌ട്രയിലെ പാൽഘറിലെ വ്യാവസായിയുടെ കൊലപാതകത്തിൽ നാല് പേർ പിടിയിൽ. 45കാരനായ വ്യാവസായിയെ കൊന്ന് മൃതദേഹം ദേശീയപാതക്ക് സമീപം വലിച്ചെറിഞ്ഞ കേസിലാണ് നാല് പേരെ പിടികൂടിയത്.
പാൽഘറിലെ വ്യാവസായിയുടെ കൊലപാതകത്തിൽ നാല് പേർ പിടിയിൽ - നാല് പേർ പിടിയിൽ
സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 45 കാരനായ വ്യാവസായിയെ കൊന്ന് മൃതദേഹം ദേശീയപാതക്ക് സമീപം വലിച്ചെറിഞ്ഞ കേസിലാണ് നാല് പേരെ പിടികൂടിയത്
പാൽഘറിലെ വ്യാവസായിയുടെ കൊലപാതകത്തിൽ നാല് പേർ പിടിയിൽ
മുംബൈ കണ്ടിവാലി സ്വദേശികളായ ഓംപ്രകാശ് അഞ്ജീരാംജി ബിഷ്നോയ് (21), സുരേഷ് കുമാർ കൃഷ്‌ണാരം ബിഷ്നോയ് (21), സുരേഷ് കുമാർ നാരായൺ ബിഷ്നോയ് (25), ഭവർലാൽ ചെനാരം ബിഷ്നോയ് (38) എന്നിവരാണ് പിടിയിലായത്.
സാമ്പത്തിക ഇടപാട് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. നവംബർ 18നാണ് കൊലപാതകം നടന്നത്. തുടർന്ന് നവംബർ 22ന് മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ വ്യാവസായിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി.