ബെംഗളുരു: പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും കടുവ സംരക്ഷകനുമായ ഡി.വി ഗിരീഷിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗലൂരിൽ നിന്നാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 31ന് ചിക്കമംഗലൂർ ജില്ലയിലെ കമ്പിഹള്ളിയിലാണ് ആക്രമണം നടന്നത്.
റിസർവ് വനത്തിലൂടെ സുഹൃത്തുക്കൾക്കും പെൺമക്കൾക്കുമൊപ്പം കാറിൽ സഞ്ചരിക്കുമ്പോഴാണ് ഒരുസംഘം യുവാക്കളുടെ ആക്രമണമുണ്ടായത്. വഴിയിൽ നിന്ന യുവാക്കൾ ഗിരീഷിന്‍റെ സുഹൃത്തിന്‍റെ മകൾക്ക് നേരെ അസഭ്യവർഷം നടത്തുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തതത് ഗിരീഷ് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.
Also Read: മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്; കൊവിഡ് പ്രതിരോധം ചര്‍ച്ചയാകും
ഐപിസി സെക്ഷൻ 341, 504, 323, 324, 506, 149, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമത്തിലെ 12, 10 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റിലായവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഭദ്ര ടൈഗർ റിസർവിനെ സംരക്ഷിക്കുന്നതിനായി നടത്തിയ പരിശ്രമങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങള്‍ നേടിയയാളാണ് ഗിരീഷ്. സ്കോട്ട്‌ലന്‍ഡിലെ റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡിലെ 'കടുവയെ സംരക്ഷിക്കല്‍' അവാര്‍ഡ്, വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി അവാര്‍ഡ്, കര്‍ണാടക രാജ്യോല്‍സവ അവാര്‍ഡ്, കാള്‍ സെയ്‌സ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ അവാര്‍ഡ്, ടൈഗര്‍ ഗോള്‍ഡ് എന്നിവയും നേടിയിട്ടുണ്ട്.