മുംബൈ: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് ഫാക്ടറി ഉടമയിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ നാല് പേർ പിടിയിൽ. മുംബൈ നഗരത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവരിൽ നിന്നും പിഴ ഈടാക്കാൻ സ്വകാര്യ സുരക്ഷ ഏജൻസിയിൽ പ്രവർത്തിച്ചു വരികയാണെന്ന് കാണിച്ചാണ് പണം തട്ടിയെടുക്കാൻ ശ്രമം നടത്തിയത്.
കൊവിഡ് മാനദണ്ഡ ലംഘനത്തിന്‍റെ പേരില്‍ പണം തട്ടിയ നാല് പേര്‍ പിടിയില്‍
മുംബൈയിലാണ് സംഭവം. ഫാക്ടറി ഉടമയില്‍ നിന്നാണ് സംഘം പണം തട്ടിയത്
പ്രധാന പ്രതിയായ അജിത് സിങ് ഏപ്രിൽ 21ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കാട്ടി ഫാക്‌ടറി ഉടമയിൽ നിന്ന് 100000 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഫാക്ടറി ഉടമ അദ്ദേഹത്തിന് 20,000 രൂപ നൽകി. തുടർന്ന് വെള്ളിയാഴ്ച നാല് പേർ ഫാക്‌ടറിയിൽ എത്തുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തു. സംശയം തോന്നിയ ഫാക്‌ടറി ഉടമ എംഐഡിസി അന്ധേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഐപിസി സെക്ഷൻ 384 പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Also Read:സ്‌പുട്‌നിക് വാക്‌സിൻ്റെ രണ്ടാം ബാച്ച് ഹൈദരാബാദിൽ എത്തി