റായ്പൂർ: ഇരുതലമൂരിയെ കടത്തിയതിന് കേരള സ്വദേശികളായ നാല് പേരെ റായ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. കിരൺ, രാജ്‌കിരണ്‍, റിനു.ബി, സനിൽ എന്നിവരാണ് പൊലീസ് പിടിയിലായത്. ആന്ദ്രയിൽ നിന്നും പത്ത് ലക്ഷം രൂപക്കാണ് പ്രതികൾ ഇരുതലമൂരിയെ വാങ്ങിയത്. അന്താരാഷ്ട്ര കമ്പോളത്തിൽ കോടികൾ വിലമതിക്കുന്ന പാമ്പാണിത്.
ഇരുതലമൂരിയെ കടത്തിയ നാല് പേർ പിടിയിൽ - ചുവന്ന മണ്ണൂലി കടത്ത്
കേരള സ്വദേശികളായ കിരൺ, രാജ്‌കിരണ്‍, റിനു.ബി, സനിൽ എന്നിവരാണ് പൊലീസ് പിടിയിലായത്
![ഇരുതലമൂരിയെ കടത്തിയ നാല് പേർ പിടിയിൽ smugglers arrested for smuggling snake Snake smuggling Snake smuggling in raipur accused of snake smuggling accused of smuggling arrested Red sand boa ചുവന്ന മണ്ണൂലി കടത്ത് വംശനാശഭീഷണി നേരിടുന്ന ചുവന്ന മണ്ണൂലിയെ കടത്തി പ്രതികൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11085784-75-11085784-1616235964216.jpg)
ചുവന്ന മണ്ണൂലി കടത്ത്; നാല് പേർ പിടിയിൽ
പ്രതികൾ പുരാനാ രാജേന്ദ്ര നഗറിലെ ശിവ ചൗക്കിലെ വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്നു. സൈബർ സെൽ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.