ഉത്തര്‍പ്രദേശില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു - വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു
ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലെ ദുബെൻ കാ ഗ്രാമത്തിലാണ് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചത്.
ബന്ദ: ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലെ ദുബെൻ കാ ഗ്രാമത്തിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ശനിയാഴ്ച രാവിലെ സംഗീത യാദവിന്റെ (28) വീടിനാണ് തീ പിടിച്ചത്. വീടിന് മുകളില്‍ നിന്നും പുക വരുന്നത് കണ്ട ഗ്രാമ വാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും നാല് പേരെയും ജീവനോടെ പുറത്തെത്തിക്കാനായില്ല. രണ്ട്,എട്ട് വയസുകാരായ പെണ്‍മക്കളും ആറ് വയസുകാരനായ മകനും സംഗീത യാദവും സംഭവത്തില്‍ മരിച്ചതായി എ.എസ്.പി മഹേന്ദ്ര പ്രതാപ് സിംഗ് ചൗഹാൻ പറഞ്ഞു. തീപിടുത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.