ഷിംല:സംസ്ഥാനത്തെ മണ്ഡി ജില്ലയിലെ സെറാജ് പ്രദേശത്ത് വാഹനാപകടത്തിൽ നാല് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിറ്റുട്ടുമുണ്ട്.
ഹിമാചലിലെ മണ്ഡിയിൽ വാഹനാപകടം; 4 മരണം - ഹിമാചൽ പ്രദേശ് അപകട വാർത്ത
മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു
ഹിമാചലിലെ മണ്ഡിയിൽ വാഹനാപകടം; 4 മരണം
ജീപ്പ് തോട്ടിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. സംഭവത്തിൽ കൊല്ലപ്പെട്ട നാല് പേരിൽ മൂന്ന് പേർക്ക് സംഭവ സ്ഥലത്ത് വെച്ചും ഒരാൾക്ക് ആശുപത്രിയിൽ വെച്ചും ജീവൻ നഷ്‌ടമാവുകയായിരുന്നു. പത്തോളം പേരെ നിലവിൽ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ പറഞ്ഞു. കൂടാതെ പരിക്കേറ്റവരുടെ ചികിത്സ ചിലവും സംസ്ഥാന സർക്കാർ എറ്റെടുത്തിട്ടുണ്ട്.