യുപിയില്‍ കാര്‍ ടാങ്കറുമായി കൂട്ടിയിടിച്ചു; നാല് മരണം - ഉത്തര്‍പ്രദേശ്
മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വിവാഹത്തില്‍ പങ്കെടുത്ത് തിരിച്ചു വരികയായിരുന്ന കുടുംബമാണ് അപകടത്തിപ്പെട്ടത്.
![യുപിയില്‍ കാര്‍ ടാങ്കറുമായി കൂട്ടിയിടിച്ചു; നാല് മരണം car collides head-on with tanker Four dead in accident uthar pradesh uthar pradesh accident news യുപിയില്‍ കാര്‍ ടാങ്കറുമായി കൂട്ടിയിടിച്ചു ഉത്തര്‍പ്രദേശ് ഉത്തര്‍പ്രദേശ് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10703036-thumbnail-3x2-accident.jpg)
യുപിയില്‍ കാര്‍ ടാങ്കറുമായി കൂട്ടിയിടിച്ചു; നാല് മരണം
ലക്‌നൗ: യുപിയില്‍ കാര്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കുട്ടിയടക്കം നാല് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആഗ്ര- മൊറാദാബാദ് പാതയില്‍ സാമ്പലിലാണ് അപകടം നടന്നത്. വിവാഹത്തില്‍ പങ്കെടുത്ത് തിരിച്ചു വരികയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടതെന്ന് എഎസ്‌പി അലോക് ജെസ്‌വാള്‍ പറഞ്ഞു. മൊറാദാബാദ് സ്വദേശികാളായ ഉവൈദ് (28), ഭാര്യ ആമിന (26), മകന്‍ ആഹില്‍ (5), ചോട്ടി (48) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ മൊറാദാബാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.