യുപിയിൽ വ്യാജമദ്യം കഴിച്ച് നാല് മരണം - യുപി വ്യാജമദ്യം
അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
യുപിയിൽ വ്യാജമദ്യം കഴിച്ച് നാല് മരണം
ലഖ്‌നൗ: വ്യാജമദ്യം കഴിച്ച് നാല് പേർ മരിച്ചു. പ്രയാഗ്‌രാജിലാണ് വ്യാജമദ്യ ദുരന്തം നടന്നത്. സംഭവത്തിൽ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ അധികൃതർ സംഭവസ്ഥലം പരിശോധിച്ചു. വ്യാജമദ്യത്തിന്‍റെ സാമ്പിൾ പരിശോധനക്കയച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.