സിറോഹി (രാജസ്ഥാന്‍) : വീട്ടില്‍ അതിക്രമിച്ചുകയറി സ്വര്‍ണവും പണവും മോഷ്‌ടിച്ചതിന് ശേഷം മധ്യവയസ്‌കയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. രാജസ്ഥാനിലെ സിറോഹിയിലാണ് സംഭവം. കേസിലെ പ്രതികളായ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തുവെന്നും നാലാമത്തെ പ്രതിയ്‌ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
നവംബർ 9നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. നവംബർ 11ന് ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറംലോകമറിയുന്നത്. ബുധനാഴ്‌ച രാത്രി മോഷണ സംഘം വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന വെള്ളി ആഭരണങ്ങളും 14,000 രൂപയും സംഘം മോഷ്‌ടിച്ചുവെന്നും തുടർന്ന് ഭർത്താവിനെ ബന്ദിയാക്കിയ ശേഷം മധ്യവയസ്‌കയായ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്‌തുവെന്നുമാണ് പരാതിയില്‍ പറയുന്നത്.