തിരുവണ്ണാമലൈ:രണ്ടിടത്തായി നാല് എടിഎം മെഷീനുകള്‍ കുത്തിത്തുറന്ന് 75 ലക്ഷം രൂപ മോഷ്ടിച്ചു. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) മൂന്ന് എടിഎമ്മും പൊലൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള വണ്‍ ഇന്ത്യയുടെ എടിഎമ്മും കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ ഇന്ന് കാലത്ത് 75 ലക്ഷം രൂപ കവര്‍ന്നത്. മോഷണത്തിന് ശേഷം മോഷ്ടാക്കള്‍ എടിഎമ്മിനും സിസിടിവിക്കും തീയിട്ടതോടെ വിരലടയാളവും തെളിവുകളും കണ്ടെത്താന്‍ പൊലീസിനായില്ല.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നോര്‍ത്ത് സോണ്‍ ഐജി കണ്ണന്റെ നേതൃത്വത്തില്‍ മൂന്ന് പൊലീസ് സൂപ്രണ്ടുമാര്‍ ഉള്‍പ്പെട്ട ആറ് പ്രത്യേക സംഘങ്ങളാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. സംഭവത്തില്‍ ലഭ്യമാകുന്ന സിസിടിവി ദൃശ്യങ്ങളുപയോഗിച്ച് അന്വേഷണം നടത്താനാണ് പൊലീസ് ശ്രമം.