റാഞ്ചി:ജംഷെഡ്പൂരിൽ അഭയകേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി. അഭയ കേന്ദ്രം മാനേജറും ഭാര്യയും വാർഡനും ഉൾപ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ സിൻഗ്രൗലി സ്വദേശികളായ പെൺകുട്ടികളാണ് പീഡനത്തിനിരയായത്.
മദർ തെരേസ വെൽഫെയർ ട്രസ്റ്റ് മാനേജർ ഹർപാൽ സിംഗ്, ഭാര്യ പുഷ്പ തിർകി, വാർഡൻ ഗീതാ ദേവി, എന്നിവർ ഉൾപടെ നാല് പേരെ അറസ്റ്റ് ചെയ്തെന്ന് ജംഷഡ്പൂർ സിറ്റി എസ്പി സുഭാഷ് ചന്ദ്ര ജാട്ട് പറഞ്ഞു. ട്രസ്റ്റിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.