റാഞ്ചി: ഷെൽറ്റർ ഹോമിലെ അന്തേവാസികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ശാരീരിക ചൂഷണത്തിനും ലൈംഗിക പീഡനത്തിനും ഇരയാക്കിയ കേസിൽ ഷെൽറ്റർ ഹോം മാനേജർ, ഭാര്യ, വാർഡൻ എന്നിവരടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ ജംഷദ്‌പൂരിലാണ് സംഭവം.
ശാരീരിക ചൂഷണം, ലൈംഗിക പീഡനം, നിർബന്ധിത ജോലി എന്നിവയ്ക്ക് വിധേയമാകുന്നു എന്ന് കാണിച്ച് പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മദർ തെരേസ വെൽഫെയർ ട്രസ്റ്റ് മാനേജർ ഹർപാൽ സിങ്, ഭാര്യ പുഷ്പ തിർകി, വാർഡൻ ഗീതാ ദേവി, സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരാൾ എന്നിവരെ അറസ്റ്റ് ചെയ്തതായി ജംഷഡ്‌പൂർ സിറ്റി പൊലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര ജാട്ട് പറഞ്ഞു.