മുംബൈ: ഓടുന്ന ട്രെയിനില്‍ 20 കാരി കൂട്ട ബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. നാല് പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം.
ലക്‌നൗവില്‍ നിന്ന് മുംബൈയിലേയ്ക്കുള്ള പുഷ്‌പക് എക്‌സ്‌പ്രസ് ട്രെയിനില്‍ വച്ചാണ് യുവതിയെ കവര്‍ച്ച സംഘം കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ഇഗത്‌പുരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനിലെ സ്ലീപര്‍ കോച്ചില്‍ കയറിയ പ്രതികള്‍ യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ സാധനങ്ങള്‍ കവര്‍ന്നു.
ഇതിന് ശേഷം കോച്ചില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുന്നുവെന്ന് മുംബൈ റെയില്‍വേ പൊലീസ് കമ്മിഷണര്‍ ഖൈസര്‍ ഖാലിദ് പറഞ്ഞു. കസാറയിലെത്തിയപ്പോള്‍ യാത്രക്കാര്‍ ബഹളം വയ്‌ക്കുകയും റെയില്‍വേ പൊലീസെത്തി നാല് പ്രതികളെയും പിടികൂടുകയുമായിരുന്നു.
ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുന്നുണ്ടെന്നും തെളിവുകള്‍ ശേഖരിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. 96,390 രൂപ വിലമതിയ്ക്കുന്ന വസ്‌തുക്കളാണ് പ്രതികള്‍ കവര്‍ന്നത്. ഇതില്‍ 34,200 രൂപയുടെ മോഷണ മുതല്‍ കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിനും കവര്‍ച്ചയ്ക്കും കേസ് രജിസ്റ്റര്‍ ചെയ്‌തു.
Also read: 22കാരിയെ യുവാക്കള്‍ വയലിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി