ന്യൂഡൽഹി:ഗാസിപൂർ അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാക്കളെ തടഞ്ഞ് ഡൽഹി പൊലീസ്. കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തിയ പ്രതിപക്ഷ എംപിമാരെയാണ് പൊലീസ് തടഞ്ഞത്. അതിർത്തിയിൽ എത്തിയ നേതാക്കളെ പൊലീസ് ഗാസിപൂര്‍ അതിര്‍ത്തിയിലെ ബാരിക്കേഡുകൾ മറികടക്കാൻ അനുവദിച്ചില്ല.
കര്‍ഷക സമരത്തിന് പിന്തുണ; പ്രതിപക്ഷ എംപിമാരെ തടഞ്ഞ് പൊലീസ് - ഗാസിപൂർ അതിർത്തി
അതിർത്തിയിൽ വെച്ച് പൊലീസ് തടഞ്ഞ സാഹചര്യത്തിൽ എംപിമാരുടെ സംഘം അതിർത്തിയിൽ നിന്ന് മടങ്ങി.
കര്‍ഷക സമരത്തിന് പിന്തുണ; പ്രതിപക്ഷ എംപിമാരെ പൊലീസ് തടഞ്ഞ് പൊലീസ്
കോണ്‍ഗ്രസ് ഒഴികെയുള്ള 10 പാര്‍ട്ടികളിലെ എംപിമാരാണ് അതിര്‍ത്തിയിലെത്തിയത്. എൻകെ പ്രേമചന്ദ്രൻ, എൻസിപി നേതാവ് സുപ്രിയ സുലെ, ഡിഎംകെ അംഗം കനിമൊഴി, ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ, തൃണമൂൽ നേതാവ് സൗഗത റോയ് എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളെയാണ് പൊലീസ് അതിർത്തിയിൽ തടഞ്ഞത്. പൊലീസ് തടഞ്ഞ സാഹചര്യത്തിൽ എംപിമാരുടെ സംഘം അതിർത്തിയിൽ നിന്ന് മടങ്ങി.
അതേസമയം, പ്രതിരോധങ്ങൾക്കിടയിലും കർഷക പ്രക്ഷോഭം 71ാം ദിവസത്തിലെത്തി .നവംബർ 26 നാണ് പ്രതിഷേധം ആരംഭിച്ചത്.
Last Updated : Feb 4, 2021, 1:36 PM IST