ലഖ്‌നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായി കല്യാൺ സിങ്ങിന്‍റെ ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി അധികൃതർ. ചൊവ്വാഴ്‌ച വൈകുന്നേരത്താടെയാണ് അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ആരോഗ്യനിലയിലെ ചെറിയ വ്യത്യാസം പോലും വിലയിരുത്താനായി വിദഗ്‌ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു. നിലവിൽ സജ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ജൂലൈ നാലിന് വൈകുന്നേരത്തോടെയാണ് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചത്.