കേരളം

kerala

ETV Bharat / bharat

തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ദിനേഷ്‌ ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു - പശ്ചിമ ബംഗാള്‍

ഫെബ്രുവരി 12നാണ് ദിനേഷ്‌ ത്രിവേദി രാജ്യസഭാംഗത്വം രാജി വെച്ചത്‌

Former TMC leader Dinesh Trivedi joins BJP  Dinesh Trivedi MP BJP  BJP in West Bengal  തൃണമൂല്‍ കോണ്‍ഗ്രസ്  ദിനേഷ്‌ ത്രിവേദി  ബിജെപി  പശ്ചിമ ബംഗാള്‍  ബിജെപി
തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ദിനേഷ്‌ ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു

By

Published : Mar 6, 2021, 1:27 PM IST

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ കൂടി ബിജെപിയില്‍‌ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ്‌ എംപിയായിരുന്ന ദിനേഷ്‌ ത്രിവേദിയാണ് ഫെബ്രുവരി 12ന് രാജ്യസഭാംഗത്വം രാജിവച്ച് ഇന്ന് ബിജെപിയില്‍ ചേര്‍ന്നത്. 1980ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായാണ് ത്രിവേദി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട്‌ ജനതാദള്‍ പാര്‍ട്ടിയിലേക്കും 1990ല്‍ മമത ബാനര്‍ജി പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്കും ചേക്കേറി. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. ബരാക്‌പോര മണ്ഡലത്തില്‍ നിന്നും 2009ല്‍ ലോക്‌സഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ത്രിവേദി 2011ല്‍ റെയില്‍വെ മന്ത്രിയായിരുന്നു. 2014ല്‍ വീണ്ടും ലോക്‌സഭയിലെത്തി. 2017 ലെ സാമ്പത്തിക സ്റ്റാഡിങ്‌ കമ്മിറ്റിയിലെ അംഗമായിരുന്നു അദ്ദേഹം.

ABOUT THE AUTHOR

...view details