ന്യൂഡല്‍ഹി: മുൻ രാജ്യസഭ എംപിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ ചന്ദൻ മിത്ര അന്തരിച്ചു. 65 വയസായിരുന്നു. മകൻ കൗശൻ മിത്രയാണ് ന്യൂഡല്‍ഹിയില്‍ മരണ വാർത്ത മാധ്യമങ്ങളെ അറിയിച്ചത്. ദീർഘനാളായി അച്ഛൻ അസുഖബാധിതനായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുതല്‍ അദ്ദേഹം നമ്മോടൊപ്പമില്ലെന്നാണ് കൗശൻ മിത്ര ട്വീറ്റ് ചെയ്തത്.
മുൻ രാജ്യസഭാ എംപി ചന്ദൻ മിത്ര അന്തരിച്ചു - Former Rajya Sabha MP senior journalist Chandan Mitra
പയനിയർ ദിനപത്രത്തിന്‍റെ മുൻ എഡിറ്ററായിരുന്നു ചന്ദൻ മിത്ര. 2003 മുതല്‍ 2009 വരെയാണ് മിത്ര രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നത്. 2018ല്‍ ചന്ദൻ മിത്ര ബിജെപിയില്‍ നിന്ന് രാജിവെച്ച് തൃണമൂല്‍ കോൺഗ്രസില്‍ ചേർന്നു.
മുൻ രാജ്യസഭാ എംപി ചന്ദൻ മിത്ര അന്തരിച്ചു
പയനിയർ ദിനപത്രത്തിന്‍റെ മുൻ എഡിറ്ററായിരുന്നു ചന്ദൻ മിത്ര. 2003 മുതല്‍ 2009 വരെയാണ് മിത്ര രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നത്. 2018ല്‍ ചന്ദൻ മിത്ര ബിജെപിയില്‍ നിന്ന് രാജിവെച്ച് തൃണമൂല്‍ കോൺഗ്രസില്‍ ചേർന്നു.
ചന്ദൻ മിത്രയുടെ മരണത്തില്‍ അഗാധ ദു:ഖം രേഖപ്പെടുത്തി ബിജെപി നേതാവ് സ്വപൻ ദാസ്ഗുപ്‌ത. " എന്‍റെ ഏറ്റവും അടുത്ത സുഹൃത്തിനെയാണ് നഷ്ടമായത്. വിദ്യാർഥികാലം മുതല്‍ ഒപ്പമുണ്ടായിരുന്ന ഓർമകളും സ്വപൻ ദാസ്ഗുപ്‌ത പങ്കുവെച്ചു. "