ജയ്‌പൂര്‍: രാജസ്ഥാന്‍ മുന്‍ ധനമന്ത്രി മാണിക് ചന്ദ് സുരാന അന്തരിച്ചു. 79 വയസായിരുന്നു. ജയ്‌പൂരിലായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകള്‍ നാളെ നടക്കുമെന്ന് കുടുംബം അറിയിച്ചു.
രാജസ്ഥാന്‍ മുന്‍ മന്ത്രി മാണിക് ചന്ദ് സുരാന അന്തരിച്ചു - rajasthan former minister
1977 മുതല്‍ 1980 വരെ ഭൈരോണ്‍ സിംഗ് ഷെരാവത്തിന്‍റെ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു മാണിക് ചന്ദ് സുരാന
കോളജ് യൂണിയന്‍ അധ്യക്ഷനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച സുരാന 1977ല്‍ ആണ് ആദ്യമായി നിയമസഭാംഗമായത്. ജനത പാര്‍ട്ടി എംഎല്‍എയായി ലംഗാരന്‍സറില്‍ നിന്നാണ് ജനപ്രതിനിധിയായി സഭയിലെത്തിയത്. 1985 ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ജനതാദള്‍ വിട്ട സുരാന ജനതാദള്‍(പ്രഗതിശീല്‍) രൂപീകരിച്ചു.
1977 മുതല്‍ 1980 വരെ ഭൈരോണ്‍ സിംഗ് ഷെരാവത്തിന്‍റെ മന്ത്രിസഭയില്‍ ധനമന്ത്രിയായി. രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര, മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, നിയമസഭ സ്പീക്കര്‍ സി.പി ജോഷി, മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ തുടങ്ങിയവര്‍ അനുശോചിച്ചു.