ജയ്‌പൂർ: മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ ജഗന്നാഥ പഹാഡിയ കൊവിഡ് ബാധിച്ച് മരിച്ചു. 89 വയസായിരുന്നു. 1980-81 വർഷങ്ങളിൽ രാജസ്ഥാൻ മുഖ്യമന്ത്രിയുമായും, ഹരിയാന, ബിഹാർ സംസ്ഥാനങ്ങളിൽ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ജഗന്നാഥ പഹാഡിയയുടെ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. ആദ്യകാലം തൊട്ടേ വളരെ അടുപ്പമുണ്ടായിരുന്ന നേതാവായിരുന്നു പഹാഡിയയെന്നും അദ്ദേഹത്തിന്‍റെ നിര്യാണം വ്യക്തിപരമായ നഷ്‌ടമാണെന്നും അശോക് ഗെലോട്ട് ട്വീറ്റ് ചെയ്‌തു.