ചണ്ഡിഗഡ് : അടുത്തിടെ പാര്‍ട്ടി വിട്ട പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനിൽ ഝാഖര്‍ ബി ജെ പി യില്‍ ചേര്‍ന്നു. വ്യാഴാഴ്ച ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയുടെ സാന്നിധ്യത്തിലാണ് ഝാഖര്‍ ബി ജെ പിയില്‍ ചേക്കേറിയത്. പാര്‍ട്ടിയുടെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്ന ചിന്തന്‍ ശിബിര്‍ നടക്കുന്നതിനിടെയാണ് ഝാഖര്‍ കോണ്‍ഗ്രസ് വിട്ടത്.
മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പഞ്ചാബ് ഘടകത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഹരീഷ് ചൗധരിയാണ് ഝാഖറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയത്. ഇതേ തുടര്‍ന്ന് രണ്ട് വര്‍ഷത്തേക്ക് ഝാഖറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.