ബെംഗളുരു: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ജെഡിഎസ് മേധാവിയും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ. മമത ബാനർജിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്നും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
മമതക്ക് പരിക്കേറ്റ സംഭവം; നടപടി ആവശ്യപ്പെട്ട് എച്ച് ഡി ദേവഗൗഡ - Former Prime Minister HD Devegowda demands action
നിയമസഭ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനായി ബുധനാഴ്‌ച നന്ദിഗ്രാമിൽ എത്തിയപ്പോഴാണ് മമത ബാനർജിക്ക് നേരെ ആക്രമണമുണ്ടായത്
മമതക്ക് പരിക്കേറ്റ സംഭവം; നടപടി ആവശ്യപ്പെട്ട് എച്ച് ഡി ദേവഗൗഡ
വിജയവും പരാജയവും തെരഞ്ഞെടുപ്പിന്‍റെ ഭാഗമാണ്. അക്രമം ജനാധിപത്യത്തിന്‍റെ ആത്മാവിനെ ദുർബലപ്പെടുത്തുന്നതാണ്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഈ നിലയിലേക്ക് മാറേണ്ടതില്ലെന്നും രാഷ്‌ട്രീയ പ്രവർത്തകർ ജനഹിതം അംഗീകരിക്കണം - ദേവഗൗഡ പറഞ്ഞു.