നീലഗിരി: മദ്യപിച്ച് ലക്കുകെട്ട് അപരിചിതന്‍റെ വീട്ടിൽ അതിക്രമിച്ചുകയറിയ മുൻ എം.പി ഗോപാലകൃഷ്ണന് മർദനമേറ്റു. വ്യാഴാഴ്ച ദീപാവലി ദിനത്തില്‍ നീലഗിരിയിലെ മുതലമ്മൻപേട്ടയിലുള്ള വീട്ടിലാണ് എം.പി കയറിയത്. മോശമായി പെരുമാറിയതോടെ പ്രകോപിതനായ വീട്ടുടമ ഗോപാലകൃഷ്ണനെ മര്‍ദിച്ചു. വീട്ടുടമ സംഭവം മൊബൈല്‍ ഫോണില്‍ പകർത്തുകയും ചെയ്‌തു.
മദ്യപിച്ച് ലക്കുകെട്ട് വീട്ടിൽ അതിക്രമിച്ചു കയറി; മുന്‍ എം.പിയ്‌ക്ക് മര്‍ദനം - MP assaulted
നീലഗിരിയിലെ മുതലമ്മൻപേട്ടയിലുള്ള വീട്ടില്‍ ദീപാവലി ദിനത്തിലാണ് മുന്‍ എം.പി അതിക്രമിച്ചു കയറിയത്.
മദ്യപിച്ച് ലക്കുകെട്ട് വീട്ടിൽ അതിക്രമിച്ചു കയറി; മുന്‍ എം.പിയ്‌ക്ക് മര്‍ദനം
Also read:ഡല്‍ഹിയ്‌ക്ക് ശ്വാസംമുട്ടുന്നു; വായു ഗുണനിലവാര സൂചികയില്‍ ഗുരുതര വിഭാഗത്തിൽ
എം.പിയുടെ അതിക്രമത്തെക്കുറിച്ച് ഗൃഹനാഥന്‍ കൂനൂർ പൊലീസില്‍ പരാതി നൽകി. തുടർന്ന്, ഗോപാലകൃഷ്‌ണന്‍ വെള്ളിയാഴ്ച കൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജ്ഞാതർ മർദിച്ചുവെന്നാണ് എം.പി പൊലീസിന് മൊഴി നൽകിയത്. 2014-19 കാലയളവിൽ നീലഗിരി മണ്ഡലത്തിലെ എ.ഐ.എ.ഡി.എം.കെ എം.പിയായിരുന്നു ഗോപാലകൃഷ്ണൻ.