ബെംഗളുരു: കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി എംഎൽഎയുമായ സി.എം ഉദാസി (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തസംബന്ധമായ അസുഖത്തെ തുടർന്ന് ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തെ മജുംദാർ ഷാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി യെദ്യൂരപ്പ, ആഭ്യന്തരമന്ത്രി ബസവരാജ ബൊമ്മയ് തുടങ്ങി നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
കർണാടക മുൻ മന്ത്രിയും എംഎൽഎയുമായ സി.എം. ഉദാസി അന്തരിച്ചു - C.M. Udasi passes away
വാർധക്യ സഹജമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം
![കർണാടക മുൻ മന്ത്രിയും എംഎൽഎയുമായ സി.എം. ഉദാസി അന്തരിച്ചു Former Minister and MLA C.M. Udasi passes away കർണാടക മുൻ മന്ത്രിയും എംഎൽഎയുമായ സി.എം. ഉദാസി അന്തരിച്ചു കർണാടക മുൻ മന്ത്രി എംഎൽഎ സി.എം. ഉദാസി C.M. Udasi C.M. Udasi passes away ഹനഗൽ നിയോജകമണ്ഡലം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12061024-936-12061024-1623152270787.jpg)
കർണാടക മുൻ മന്ത്രിയും എംഎൽഎയുമായ സി.എം. ഉദാസി അന്തരിച്ചു
Also Read: ഇന്ധന നികുതി കുറയ്ക്കാനാവില്ലെന്ന് ധനമന്ത്രി
ഹനഗൽ നിയോജകമണ്ഡലത്തിൽ നിന്ന് 6 തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2 തവണ മന്ത്രിയായിരുന്നു. ജനത പരിവാറിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ഉദാസി പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു.