നാഗ്‌പൂർ: വൈദ്യുതി ബില്ലുകൾ കത്തിച്ച് പ്രതിഷേധവുമായി മഹാരാഷ്‌ട്ര മുൻ ഊർജമന്ത്രി ചന്ദ്രശേഖർ ബവൻകുലെ. മഹരാഷ്‌ട്ര സർക്കാരിനെതിരെ ഉയരുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി വൈദ്യുത ബില്ലുകൾ കൂട്ടിയിട്ട് കത്തിച്ചായിരുന്നു ബിജെപി നേതാവ് രംഗത്തെത്തിയത്. മഹാമാരി കാലത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണിനിടെ ഉപഭോക്താക്കൾക്ക് ലഭിച്ച ഉയർന്ന വൈദ്യുതി ബില്ലിൽ സർക്കാർ പരിഹാരം കാണാത്തതിനെ തുടർന്നാണ് പ്രതിഷേധം. നാഗ്‌പൂരിലെ കോരടി പ്രദേശത്താണ് ബവൻകുലെയും പാർട്ടി പ്രവർത്തകരും ചേർന്ന് ബില്ലുകൾ കത്തിച്ചത്.
മഹാരാഷ്‌ട്രയിൽ വൈദ്യുതി ബില്ലുകൾ കത്തിച്ച് ബിജെപി - ചന്ദ്രശേഖർ ബവൻകുലെ വൈദ്യുതി ബില്ലുകൾ കത്തിച്ച്
വൈദ്യുതി ബില്ലിൽ സർക്കാർ പരിഹാരം കാണാത്തതിനെ തുടർന്നാണ് ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം
ബിജെപി
നവംബർ മാസാദ്യം ഊർജ മന്ത്രി നിതിൻ റൗട്ട് വൈദ്യുതി ബില്ലുകളിൽ വിലക്കയറ്റം നേരിടുന്ന ഉപഭോക്താക്കൾക്ക് ദീപാവലി സമ്മാനം നൽകുമെന്ന് വാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വൈദ്യുതി ബില്ലുകളിൽ ഇളവ് നൽകാൻ സർക്കാരിന് കഴിയില്ലെന്നും ബിൽ തുക പൂർണമായും ഉപഭോക്താക്കൾ അടയ്ക്കണമെന്നും മന്ത്രി പറഞ്ഞു.