ബെംഗളൂരു: കർണാടക മുൻ മന്ത്രി ജനാർദന റെഡ്‌ഡി പുതിയ പാർട്ടി ഞായറാഴ്‌ച പ്രഖ്യാപിച്ചു. 'കല്യാണ രാജ്യ പ്രഗതി പാർട്ടി' എന്നാണ് പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. മുൻ മന്ത്രി എന്നതിലുപരി ഖനി വ്യവസായി കൂടിയാണ് ജനാർദന റെഡ്‌ഡി.
'കല്യാണ രാജ്യ പ്രഗതി പാർട്ടി'യിലൂടെ തെരഞ്ഞെടുപ്പിനെ നേരിടും: പുതിയ പാർട്ടി പ്രഖ്യാപിച്ച് ജനാർദന റെഡ്‌ഡി - ഖനി വ്യവസായി ജനാർദന റെഡ്‌ഡി
അടുത്തിടെ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം കർണാടക മുൻ മന്ത്രിയും ഖനി വ്യവസായിയുമായ ജനാർദന റെഡ്‌ഡി തന്‍റെ പുതിയ പാർട്ടി പ്രഖ്യാപിച്ചു
പുതിയ പാർട്ടി പ്രഖ്യാപിച്ച് ജനാർദന റെഡ്‌ഡി
തന്‍റെ പുതിയ പാർട്ടിയിലൂടെ ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. അടുത്തിടെയാണ് ജനാർദന റെഡ്‌ഡി ബിജെപി വിട്ടത്. ' ഗോളി കളിയിലെ (ഒരു പ്രാദേശിക കളി) പരാജയം പോലും ഞാൻ അംഗീകരിക്കുന്നില്ല, രാഷ്‌ട്രീയത്തിലെ പരാജയം എങ്ങനെ അംഗീകരിക്കും? എനിക്ക് ജനങ്ങളുടെ അനുഗ്രഹം ലഭിക്കും. കർണാടക ഒരു ക്ഷേമരാഷ്‌ട്രമാകും. ' ജനാർദന റെഡ്‌ഡി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.