ബെംഗളൂരു: എംജിആർ, ജയലളിത, അംബരീഷ്, കമലഹാസന് തുടങ്ങി ചലച്ചിത്ര മേഖലയില്‍ നിന്ന് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചവര്‍ പലരുണ്ട്. എന്നാല്‍ രാഷ്ട്രീയ മേഖലയില്‍ നിന്ന് വെള്ളിത്തിരയിലെത്തുന്നവര് അപൂര്‍വമാണ്. ആ നേട്ടം സ്വന്തമാക്കുകയാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ.
രാഷ്ട്രീയ തിരക്കുകള്‍ക്ക് ഇടവേള നല്‍കിയാണ് യെദ്യൂരപ്പയുടെ സിനിമാപ്രവേശം. 'തനൂജ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ബി.എസ് യെദ്യൂരപ്പ അഭിനയിക്കുന്നത്. ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷമാണ് മുന്‍മുഖ്യമന്ത്രി കൂടിയായ അദ്ദേഹത്തിന്.