കേരളം

kerala

By

Published : Jul 12, 2023, 7:37 AM IST

Updated : Jul 12, 2023, 12:56 PM IST

ETV Bharat / bharat

ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയുടെ എംഡിയും സിഇഒയും കുത്തേറ്റു മരിച്ചു; കൊല നടത്തിയത് മുൻ ജീവനക്കാരൻ

എയറോണിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിങ് ഡയറക്‌ടർ ഫണീന്ദ്ര സുബ്രഹ്മണ്യം, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ വിനു കുമാർ എന്നിവരാണ് മുൻ ജീവനക്കാരനായിരുന്ന ഫെലിക്‌സിന്‍റെയും കൂട്ടാളികളുടെയും ആക്രമണത്തിൽ കൊല്ലപ്പെട്ടത്

ബെംഗളൂരു  എയറോണിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ്  MD and CEO of a private company stabbed to death  എംഡിയും സിഇഒയും കുത്തേറ്റു മരിച്ചു  Aironics Media Private Limited  crime news  Karnataka news  മാനേജിങ് ഡയറക്‌ടർ ഫണീന്ദ്ര സുബ്രഹ്മണ്യം  bengaluru murder
ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയുടെ എംഡിയും സിഇഒയും കുത്തേറ്റു മരിച്ചു

ബെംഗളൂരു : സ്വകാര്യ കമ്പനിയുടെ മാനേജിങ് ഡയറക്‌ടറെയും സിഇഒയേയും കുത്തിക്കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ. ഇന്‍റർനെറ്റ് സേവനങ്ങളിൽ വൈദഗ്‌ധ്യമുള്ള എയറോണിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിങ് ഡയറക്‌ടർ ഫണീന്ദ്ര സുബ്രഹ്മണ്യം, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ (സിഇഒ) വിനു കുമാർ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് വടക്കൻ ബെംഗളൂരുവിലെ അമൃതഹള്ളിയിലെ ജനവാസ മേഖലയിൽ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്ന ഫെലിക്‌സ് എന്നയാളാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ജോലിയിൽ നിന്ന് പിരിച്ച് വിട്ടതിന്‍റെ വൈരാഗ്യത്തിലാണ് ഇയാൾ രണ്ട് പേരെയും കൊലപ്പെടുത്തിയത്. ഫെലിക്‌സ് മുമ്പ് ഫണീന്ദ്രയുമായി അടുത്ത് പ്രവർത്തിച്ചിരുന്നുവെന്നും പിന്നീട് സ്വന്തമായി മറ്റൊരു കമ്പനി സ്ഥാപിക്കുകയും ചെയ്‌തുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട ഫണീന്ദ്ര സുബ്രഹ്മണ്യം, വിനു കുമാർ, പ്രതിയായ ഫെലിക്‌സ് എന്നിവർ നേരത്തെ ബന്നാർഘട്ട റോഡിലെ ഒരു കമ്പനിയിൽ ഒരുമിച്ച് ജോലി ചെയ്‌തിരുന്നു.

ഇന്നലെ വൈകുന്നേരം നാല് മണിയോടെ ഫെലിക്‌സും രണ്ട് കൂട്ടാളികളും ഇരുചക്ര വാഹനത്തിൽ ഓഫിസ് കെട്ടിടത്തിലെത്തി. താമസിയാതെ കെട്ടിടത്തിലേക്ക് പ്രവേശിച്ച അക്രമികൾ ഫണീന്ദ്രയെ കാത്തിരുന്നു. ഏകദേശം 20 മിനിറ്റ് നീണ്ടുനിന്ന ചർച്ചയ്‌ക്ക് പിന്നാലെ, ഫെലിക്‌സ് ഫണീന്ദ്രയെ മൂർച്ചയുള്ള ആയുധങ്ങളാൽ മാരകമായി ആക്രമിക്കുകയായിരുന്നു.

ബഹളം കേട്ട് ഫണീന്ദ്രയെ ചേമ്പറിലേക്ക് ഓടിയെത്തിയ വിനു കുമാർ ആക്രമണം തടയാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഫെലിക്‌സിന്‍റെയും കൂട്ടാളികളുടെയും ക്രൂരമായ ആക്രമണത്തിന് ഇരയായതാണ് വിനുവിന്‍റെ മരണത്തിലേക്ക് നയിച്ചത്. കൊലപാതകം നടക്കുമ്പോൾ ഓഫിസിൽ പത്തോളം ജീവനക്കാർ ഉണ്ടായിരുന്നു. സിഇഒയേയും എംഡിയേയും കുത്തിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെ ബാക്കിയുള്ള ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് അക്രമികൾ സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞത്.

കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്‌ത അമൃതഹള്ളി പൊലീസ് പ്രതികളെ പിടികൂടാൻ നാല് അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. സംഭവത്തിൽ മുഖ്യ പ്രതിയായ ഫെലിക്‌സ് എവിടെയാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്‍റെ രേഖകൾ പ്രകാരം, 2022 നവംബർ ഏഴിനാണ് എയറോണിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് രജിസ്റ്റർ ചെയ്‌തത്. ശ്രീജ കാഞ്ഞിരക്കാട്ട് കൃഷ്‌ണമാരാർ, സുബ്രഹ്മണ്യം ഫണീന്ദ്ര എന്നിവരാണ് കമ്പനിയുടെ ഡയറക്‌ടർമാർ.

കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഫെലിക്‌സിനെയും കൂട്ടാളികളായ വിനയ് റെഡ്ഡി, ശിവ എന്നിവരെ കുനിഗലിന് സമീപത്ത് വച്ച് അമൃതല്ലി പൊലീസ് അറസ്റ്റ് ചെയ്‌തു. ചൊവ്വാഴ്‌ച രാത്രി വൈകി നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. ഫെലിക്‌സിന്‍റെ ആവശ്യപ്രകാരമാണ് മറ്റ് രണ്ട് പ്രതികളായ വിനയ് റെഡ്ഡിയും, ശിവയും കൊലപാതകത്തിൽ പങ്കുചേർന്നത്.

ഫണീന്ദ്രയെ മാത്രം ലക്ഷ്യമിട്ടാണ് ഇവർ ഓഫിസിലേക്ക് എത്തിയത്. എന്നാൽ ഫണീന്ദ്രയുടെ കൊലപാതകം തടയാൻ എത്തിയതോടെ വിനു കുമാറിനെയും ഇവർ അക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുനിഗലിന് സമീപം വച്ച് പിടികൂടിയ ഇവരെ ചോദ്യം ചെയ്‌ത് വരികയാണ്. വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നത് അടക്കമുള്ള കാരണങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്

Last Updated : Jul 12, 2023, 12:56 PM IST

ABOUT THE AUTHOR

...view details