കേരളം

kerala

ETV Bharat / bharat

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയില്‍ ചേര്‍ന്നു - മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ബിജെപി

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോംഗിയയുടെ രാഷ്‌ട്രീയ പ്രവേശം.

dinesh mongia joins bjp  former cricketer joins bjp  punjab election mongia  ദിനേശ് മോംഗിയ ബിജെപി  മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ബിജെപി  പഞ്ചാബ് തെരഞ്ഞെടുപ്പ് മോംഗിയ
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയില്‍ ചേര്‍ന്നു

By

Published : Dec 28, 2021, 3:37 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വച്ചാണ് മോംഗിയ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് 44കാരനായ മോംഗിയയുടെ രാഷ്‌ട്രീയ പ്രവേശം.

മുന്‍ ഇടംകയ്യന്‍ ബാറ്റ്‌സ്‌മാനായ മോംഗിയ പഞ്ചാബ് സ്വദേശിയാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ മോംഗിയ മത്സരിക്കുമെന്നും സൂചനയുണ്ട്.

2017ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് ഒരു ദശാബ്‌ദം നീണ്ട് നിന്ന ശിരോമണി അകാലിദള്‍-ബിജെപി സഖ്യ സര്‍ക്കാരിനെ താഴെയിറക്കിയത്. ആം ആദ്‌മി പാര്‍ട്ടി 20 സീറ്റുകള്‍ നേടി. ശിരോമണി അകാലിദളിന് 15 സീറ്റുകളും ബിജെപിക്ക് 3 സീറ്റുകളും മാത്രമേ നേടാനായുള്ളു.

Read more:അമരീന്ദര്‍ സിങ് എന്‍.ഡി.എ പാളയത്തിലേക്ക് ?; അമിത്‌ ഷാ, ജെ.പി നദ്ദ എന്നിവരുമായി കൂടിക്കാഴ്‌ച

ABOUT THE AUTHOR

...view details