കേരളം

kerala

ETV Bharat / bharat

അംബാനി കേസ്; എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റ് പ്രദീപ് ശര്‍മ എന്‍ഐഎക്ക് മുന്‍പാകെ ഹാജരായി - അംബാനി കേസ്

ഇത് രണ്ടാം തവണയാണ് ശര്‍മ അന്വേഷണ ഏജന്‍സിക്ക് മുന്‍പാകെ ഹാജരാവുന്നത്. ആദ്യ ദിവസം 7 മണിക്കൂറാണ് എന്‍ഐഎ അദ്ദേഹത്തെ ചോദ്യം ചെയ്തത്.

Former cop Pradeep Sharma appears before NIA for 2nd day  Pradeep Sharma  National Investigation Agency  അംബാനി കേസ്  എന്‍ഐഎക്ക് മുന്‍പാകെ ഹാജരായി
അംബാനി കേസ്; എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റ് പ്രദീപ് ശര്‍മ എന്‍ഐഎക്ക് മുന്‍പാകെ ഹാജരായി

By

Published : Apr 8, 2021, 5:23 PM IST

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മ എന്‍ഐഎക്ക് മുന്‍പാകെ ഹാജരായി. ഇത് രണ്ടാം തവണയാണ് അദ്ദേഹം അന്വേഷണ ഏജന്‍സിക്ക് മുന്‍പാകെ ഹാജരാവുന്നത്. എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റ് ആയ ശര്‍മ്മയ്ക്ക് ഏജന്‍സി മുന്‍പ് സമന്‍സ് അയച്ചിരുന്നു. ഏകദേശം 1 മണിയോടെയാണ് സൗത്ത് മുംബൈയിലെ എന്‍ഐഎ ഓഫീസില്‍ ശര്‍മ എത്തിയത്.

കൂടുതല്‍ വായനയ്ക്ക്:സച്ചിൻ വാസെയുടെ വനിത കൂട്ടാളിയുടെ ആഡംബര ബൈക്ക് പിടിച്ചെടുത്തു

ബുധനാഴ്ച 7 മണിക്കൂറാണ് ശര്‍മയെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തത്. മുംബൈ മുൻ പൊലീസ് കമ്മിഷണർ പരം ബിർ സിങ്ങിന്‍റെ വിശ്വസ്ത ഉദ്യോഗസ്ഥനായിരുന്നു ശർമ, താനെ പൊലീസ് തലവനായിരുന്നു. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിലെ നളസോപാറയിൽ നിന്ന് പരാജയപ്പെട്ടിരുന്നു.

കൂടുതല്‍ വായനയ്ക്ക്:അംബാനി കേസ്: മന്‍സുക് ഹിരണിന്‍റെ മരണവും എന്‍ഐഎ അന്വേഷിക്കും

ഫെബ്രുവരി 25നാണ് വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടകവസ്തുക്കള്‍ നിറച്ച എസ്‌യുവി കണ്ടെത്തിയത്. വാഹന ഉടമയായ മന്‍സൂഖ് ഹിരണിനെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മുന്‍ പൊലീസ് ഉദ്യോഗസ്ഥരായ സച്ചിന്‍ വാസെയെയും മറ്റ് രണ്ട് ഉദ്യോഗസ്ഥരെയും എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.

ABOUT THE AUTHOR

...view details