ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / bharat

കോട്ട്കപുര പൊലീസ് വെടിവെപ്പ്: പ്രകാശ് സിങ് ബാദലിനെ ചോദ്യം ചെയ്‌തു - കോട്ട്കപുര പൊലീസ് വെടിവെപ്പ് കേസ്

2015ലെ കോട്ട്കപുര പൊലീസ് വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് ഔദ്യോഗിക വസതിയിൽ എത്തിയാണ് സംഘം പ്രകാശ് സിങ് ബാദലിനെ ചോദ്യം ചെയ്‌തത്. രണ്ട് മണിക്കൂർ 20 മിനിറ്റ് നേരം അദ്ദേഹത്തെ എസ്‌ഐടി സംഘം ചോദ്യം ചെയ്‌തു.

FOrmer CM Parkash Singh Badal appear before SIT  Chandigarh  Former Punjab Chief Minister Mr. Parkash Singh Badal  Special Investigation Team (SIT)  കോട്ട്കപുര പൊലീസ് വെടിവെപ്പ് കേസ്  മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ
കോട്ട്കപുര പൊലീസ് വെടിവെപ്പ് കേസ്: മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെ ചോദ്യം ചെയ്‌ത് എസ്‌ഐടി
author img

By

Published : Jun 22, 2021, 9:36 PM IST

ചണ്ഡിഗഢ്:പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യം ചെയ്തു. 2015ലെ കോട്ട്കപുര പൊലീസ് വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് ഔദ്യോഗിക വസതിയിൽ എത്തിയാണ് സംഘം ചോദ്യം ചെയ്‌തത്. രണ്ട് മണിക്കൂർ 20 മിനിറ്റ് നേരം അദ്ദേഹത്തെ എസ്‌ഐടി സംഘം ചോദ്യം ചെയ്‌തു.

അപമാനിക്കാനുള്ള ശ്രമമെന്ന് ആരോപണം

ചോദ്യംചെയ്യലിന് പിന്നാലെ ശിരോമണി അകാലിദൾ മുതിർന്ന നേതാവ് പ്രൊഫ. പ്രേം സിങ് ചന്ദുമജ്ര വാർത്താസമ്മേളനം നടത്തി. അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മറ്റുള്ള രാഷ്ട്രീയ പാർട്ടികളുടെ തിരക്കഥക്കനുസരിച്ചാണ് എസ്‌ഐടി പ്രവർത്തിക്കുന്നത്. ബഹുമാനപ്പെട്ട കോടതി നിർദേശിച്ച അന്വേഷണ സംഘം ശരിയായ ദിശയിൽ അന്വേഷണം നടത്തുന്നില്ലെന്നും പ്രേം സിങ് ചന്ദുമജ്ര വിമർശിച്ചു.

Also read: കൊവിഡ്‌ വാക്‌സിന്‍ സ്വീകരിച്ച് സൂര്യ-ജ്യോതിക ദമ്പതികള്‍

എല്ലാ അർഥത്തിലും തങ്ങൾക്ക് നീതി ലഭിക്കണമെന്നും അന്വേഷണ സംഘത്തോട് സഹകരിക്കുമെന്നും ശിരോമണി അകാലിദൾ നേതാവ് മഹേഷിന്ദർ സിങ് ഗ്രേവൽ പ്രതികരിച്ചു. അതേസമയം ശിരോമണി അകാലിദൾ നേതാവ് ഡോ. ദാൽജിത് സിങ് ചീമ, എഡിജിപി എൽകെ യാദവ്, ലുധിയാന പൊലീസ് കമ്മീഷണർ രാകേഷ് അഗർവാൾ, ഡിഐജി ഫരീദ്‌കോട്ട് എന്നിവർ ചോദ്യം ചെയ്യലിൽ ഹാജരായില്ല.

2015ലെ കോട്ട്കപുര പൊലീസ് വെടിവെപ്പ്

2015ൽ ഫരീദ്‌കോട്ട് ജില്ലയിലെ ബർഗരി ഗ്രാമത്തിൽ ഗുരു ഗ്രന്ഥ് സാഹിബിനെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പ്രതിഷേധിച്ച നൂറുകണക്കിന് ആളുകൾക്ക് നേരെയാണ് പൊലീസ് വെടിവെപ്പ് നടത്തിയത്. പൊലീസ് നടത്തിയ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രകാശ് സിങ് ബാദലായിരുന്നു അന്ന് സംസ്ഥാനം ഭരിച്ച ശിരോമണി അകാലിദൾ-ബിജെപി സഖ്യ സർക്കാറിൻ്റെ മുഖ്യമന്ത്രി.

ABOUT THE AUTHOR

...view details