ന്യൂഡൽഹി: സി ബി ഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് ആൾമാറാട്ടം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ (Former CBI officer from Meerut arrested for impersonation). മീററ്റ് സ്വദേശിയായ ആർപിഎഫ് കോൺസ്റ്റബിൾ ആണ് സി ബി ഐയുടെ പിടിയിലായത്. വ്യാജ തിരിച്ചറിയൽ രേഖ ചമച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച് കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
2022 ജൂലൈയിൽ കുറച്ചുകാലം ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സിബിഐയില്‍ പ്രതി ജോലി ചെയ്‌തിരുന്നു, എന്നാല്‍ മോശം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 2023 ല്‍ തന്നെ ഇയാളെ ആര്‍പിഎഫിലേക്ക് തന്നെ മടക്കി അയച്ചിരുന്നു. അതേ സമയം സിബിഐയില്‍ നിന്ന് ആര്‍പിഎഫിലേക്ക് മടങ്ങിയെങ്കിലും സിബിഐയുടെ തിരിച്ചറിയില്‍ കാര്‍ഡ് ഇയാള്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. തിരിച്ചറിയൽ രേഖയുടെ പകർപ്പ് ഉപയോഗിച്ച് ആൾമാറാട്ടം (Impersonation by using false identity card)) നടത്തിയെന്നും തെളിഞ്ഞു.
ഉത്തർപ്രദേശിലെ മുസാഫർനഗറിലെ വ്യവസായിക്ക് വ്യാജ നോട്ടീസ് അയച്ചതായും ഇയാൾക്കെതിരെ ആരോപണമുണ്ട്. ഇതിനായി പ്രതിയ്‌ക്ക് മുസാഫർനഗറിലെ നയാ മണ്ഡി പോലീസ് സ്‌റ്റേഷനിൽ നിന്ന് സഹായം ലഭിച്ചിരുന്നു. കേസിൽ നിന്നും രക്ഷപ്പെടുത്താനായി സി ബി ഐ ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയ പ്രതി പണം ആവശ്യപ്പെട്ടതായാണ് വ്യവസായിയുടെ ആരോപണം.