ഡെഹറാഡൂണ്‍:ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഉത്തരാഖണ്ഡിലെ മുന്‍ എംഎല്‍എമാർ. സംസ്ഥാനത്ത് ബിജെപി വന്‍ തുകയ്ക്ക് അംസബ്ലി സീറ്റുകള്‍ വിറ്റിട്ടുണ്ടെന്ന് ധന്‍ സിങ് നെഗിയും രാജ്‌കുമാര്‍ തുക്റാലും ആരോപിച്ചു. ഇരുവരും ബിജെപി വിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ആരോപണം.
ഉത്തരാഖണ്ഡിലെ ടെഹറി അംസബ്ലി നിയോജക മണ്ഡലത്തിലെ സീറ്റ് ബിജെപി വിറ്റത് പത്ത് കോടി രൂപയ്ക്കാണെന്ന് ധന്‍ സിങ് നെഗി ആരോപിച്ചു. . മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന്‍റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷമായിരുന്നു നെഗിയുടെ പ്രതികരണം. കോണ്‍ഗ്രസിനെ ഉത്തരാഖണ്ഡില്‍ ശക്തിപ്പെടുത്തുകയാണ് തന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
താന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് രാജ്‌കുമാര്‍ തുക്റാല്‍ പ്രതികരിച്ചത്. രുദ്രാപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു അദ്ദേഹം. വരാന്‍ പോകുന്ന അംസബ്ലി തെരഞ്ഞെടുപ്പില്‍ തുക്റാലിന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിവിട്ടത് എന്നാണ് ബിജെപി നേതൃത്വത്തിന്‍റെ വിശദീകരണം.
നെഗിയേയും തുക്റാലിനേയും കൂടാതെ മുതിര്‍ന്ന നേതാവായ കിഷോര്‍ ഉപാധ്യായയും ബിജെപി വിട്ടിരുന്നു. ഉത്തരാഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തമാസം 14നാണ്. 70 സീറ്റുകളിലേക്കാണ് മത്സരം. മാര്‍ച്ച് 10നാണ് ഫലപ്രഖ്യാപനം.
ALSO READ:മഹാമാരി കാലത്ത് വീണ്ടും ഒരു ബജറ്റ്: ആശ്വാസ പാക്കേജുകള്‍ എന്തെല്ലാം... കാതോര്‍ത്ത് രാജ്യം